'നെഞ്ചിന് ഇത്രയും തൊലിക്കട്ടി ഉണ്ടോയെന്നാണ് അന്ന് പിണറായി ഉമ്മൻ ചാണ്ടിയോട് ചോദിച്ചത്'; 2013ലുണ്ടായ കല്ലേറ് ഓര്‍മിപ്പിച്ച് ചാണ്ടി ഉമ്മന്‍

പ്രതിപക്ഷ നേതാവിനെ ആക്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

Update: 2026-02-26 08:02 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: 2013 ൽ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെ കണ്ണൂരിൽ വെച്ച് കല്ലേറുണ്ടായ സംഭവം ഓർമിപ്പിച്ച് മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മൻ. അന്ന് കൃത്യമായ ദൃശ്യങ്ങളും തെളിവുകളും ഉണ്ടായിരുന്നിട്ടും ഉമ്മൻ ചാണ്ടിക്ക് തൊലിക്കട്ടി ഉണ്ടോ എന്ന് അറിയമെന്നായിരുന്നു പിണറായി വിജയൻ പ്രതികരിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

'ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിക്കുന്ന ഒരു ദൃശ്യം പോലും ലഭ്യമല്ല. കൃത്യം പതിമൂന്ന് വര്‍ഷം മുന്‍പാണ് കണ്ണൂരില്‍ വെച്ച് തന്‍റെ പിതാവിന്‍റെ വണ്ടിക്ക് നേരെ ലാത്തിയും കല്ലുമെറിഞ്ഞു. കല്ല് ചെന്ന് വീഴുന്ന ദൃശ്യവും കാറിന്‍റെ ഗ്ലാസ് തകരുന്ന ചിത്രമുണ്ട്. നെഞ്ചെത്ത് കല്ല് കൊള്ളുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഹര്‍ത്താലിനും സമരത്തിനും എതിരായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിന്‍റെ സുരക്ഷയെക്കുറിച്ചാണ് അന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നത്. എന്നാല്‍ ഇന്ന് എന്തെങ്കിലും ഉണ്ടായാല്‍ ആദ്യം പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡുകൾ സിപിഎം വ്യാപകമായി നശിപ്പിപ്പിക്കുകയും ചെയ്തു. വീണാ ജോര്‍ജിനെ ആക്രമിക്കുന്നത് മുന്‍പ് തന്നെ എല്ലാ ഫ്ളക്സും എടുത്തുമാറ്റി. പ്രതിപക്ഷ നേതാവിനെ ആക്രമിക്കുമെന്ന് പോലും ആശങ്കയുണ്ടെന്നും' ചാണ്ടി ഉമ്മൻ പറഞ്ഞു.

Advertising
Advertising

അതേസമയം, കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നും പൊലീസും ആരോഗ്യ മന്ത്രിയുമായിട്ടാണ് പിടിവലി നടന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വീണാ ജോർജ് അഭിനയിക്കുകയായിരുന്നു.കള്ളക്കഥകൾ പ്രചരിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കേണ്ട. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറയുന്നത് പച്ചക്കള്ളമാണ്. സ്പീക്കർ ഗൂഢാലോചനയിൽ പങ്കാളി ആകാൻ പാടില്ലായിരുന്നു. എം വി ഗോവിന്ദനെതിരെ കലാപഹ്വാനത്തിന് കേസെടുക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News