വീണ ജോര്‍ജിനെ ആക്രമിക്കുന്നതിന്‍റെ വീഡിയോ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വര്‍ണം; പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്

സ്പീക്കർ എ.എൻ ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്

Update: 2026-02-26 07:53 GMT

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് എന്ന് പറയപ്പെടുന്നതിന്‍റെ വീഡിയോ തെളിവ് ഹാജരാക്കിയാൽ പാരിതോഷികം നൽകുമെന്ന് യൂത്ത് കോൺഗ്രസ്.ഒരു പവൻ സ്വര്‍ണമാണ് സമ്മാനം നൽകുക. യൂത്ത് കോൺഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

സ്പീക്കർ എ.എൻ ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ വീണ ജോർജും ഷംസീറും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ നാടകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡിജിപിക്കാണ് പരാതി നൽകിയത്.

Advertising
Advertising

ഇന്നലെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ വീണ ജോര്‍ജിന് പരിക്കേറ്റത്. രാവിലെ മുതല്‍ ആരോഗ്യമന്ത്രി കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്നു. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമടക്കം വലിയ പ്രതിഷേധമാണ് നടത്തിയത്. തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മന്ത്രി എത്തിയപ്പോഴാണ് കെഎസ്‍യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് തടയുകയും ചെയ്തു.മന്ത്രി കടന്നുപോകുന്ന സമയത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

എന്നാല്‍ മൂന്നാമത്തെ പ്ലാറ്റ്‍ഫോമില്‍ എത്തിയപ്പോള്‍ കഴുത്തിനും കൈക്കും വേദനയുണ്ടെന്ന് മന്ത്രി പറയുകയായിരുന്നു. ഈ സമയത്ത് റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീറെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. സ്പീക്കറാണ് ആരോഗ്യമന്ത്രിയോട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശം നല്‍കിയത്.

സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമമടക്കം 11 വകുപ്പുകൾ ചുമത്തിയാണ് കേസ് . കൊല്ലെടാ എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.കഴുത്തിന് ക്ഷതമേറ്റ മന്ത്രി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News