കോഴിക്കോട്ട് ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിലാണു സംഭവം

Update: 2024-03-16 03:59 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. എട്ടുപേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ 7.45ഓടെയായിരുന്നു അപകടം.

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിലാണു സംഭവം. സുൽത്താൻബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന ആംബുലൻസ് കൊല്ലത്തേക്കു പോകുകയായിരുന്ന ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ആംബുലൻസിലുണ്ടായിരുന്ന നാലുപേരും പരിക്കേറ്റവരിൽ ഉൾപ്പെടും. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertising
Advertising
Full View

Summary: Eight injured in an accident that a ambulance and traveler collided in Puthuppady, Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News