തിരിഞ്ഞോടിയ ചരിത്രം ലീഗിനില്ല; പിണറായിക്ക് മുട്ടു മടക്കേണ്ടിവരും- കെ.പി.എ മജീദ്

മുസ്ലീം ലീഗ് പോർമുഖത്താണ്, ഉടുക്കുകൊട്ടി പേടിപ്പിക്കാമെന്ന് കരുതണ്ട

Update: 2021-12-12 03:46 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് കെ.പി.എ മജീദ് രംഗത്ത്. ഭാഷാ സമര പോരാട്ടത്തിന്റെ ഇടനെഞ്ചിലേക്ക് വെടിയേറ്റുവാങ്ങിയവരാണ് ഞങ്ങൾ. പിന്തിരിഞ്ഞ് ഓടിയിട്ടില്ല. അന്ന് ആറായിരം പേർക്കെതിരെയായിരുന്നു കേസ്. നായനാരുടെ പൊലീസിന്റെ തോക്കിന് മുമ്പിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണെന്നും മജീദ് പറഞ്ഞു. മുസ്ലിംലീഗ് ഒരു പോർമുഖത്താണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. പിണറായിക്ക് മുട്ട് മടക്കേണ്ടി വരും. പിന്തിരിഞ്ഞോടേണ്ടി വരുമെന്നും മജീദ് ഫേസ് ബുക്കിൽ കുറിച്ചു.

Advertising
Advertising

Full View

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്ന കാരണത്താൽ വഖഫ് സംരക്ഷണ റാലി നടത്തിയ മുസ്ലീം ലീഗ് നേതാക്കളടക്കം പതിനായിരം പേർക്കെതിരെയായിരുന്നു വെള്ളയിൽ പൊലീസ് കേസെടുത്തത്. ഇതിനെതിരെ ലീഗിന്റെ വിവിധ നേതാക്കൾ സർക്കാറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപട്ടികയിൽ ആദ്യപേര് തന്റേതെഴുതണമെന്നായിരുന്നു ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചത്. സർക്കാർ ചുമത്തുന്ന കേസുകൾക്ക് പുല്ലുവിലയാണ് യു.ഡി.എഫിനെന്നാണ് കെ.മുരളീധരൻ പ്രതികരിച്ചത്. പൊലീസിന്റെ റൂട്ട് പ്രകാരമായിരുന്നു റാലി നടത്തിയതെന്ന് എം.കെ മുനീറും പ്രതികരിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News