കാസർകോട്ട് 21 വയസുകാരിയിലൂടെ ബിജെപി സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്
അതേ സമയം കാസർകോട് സിപിഎം പാർട്ടി ഗ്രാമങ്ങളിൽ യുഡിഎഫ് അട്ടിമറി വിജയം നേടി
Update: 2025-12-13 07:21 GMT
കാസർകോട്: കാസർകോട് ജില്ലയിലെ കുമ്പള ഗ്രാമപഞ്ചായത്ത് ശാന്തിപ്പള്ളം വാർഡിൽ എൽഡിഎഫ് വിജയം. കാരി സ്നേഹയിലൂടെ ബിജെപി വാർഡ് പിടിച്ചെടുത്തു. ജെഡിസി വിദ്യാര്‍ഥിനിയാണ് കെ. സ്‌നേഹ.
കാസര്‍കോട് കോളേജിലെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ബാലസംഘം സെക്രട്ടറി, എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില്‍ സ്‌നേഹ പ്രവര്‍ത്തിച്ചിച്ചു.
അതേ സമയം കാസർകോട് ചെമ്മനാട് പഞ്ചായത്തിൽ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ യുഡിഎഫിന് അട്ടിമറി വിജയം. ആദ്യ കാലത്ത് നേതാക്കൾ ഒളിവിൽ കഴിഞ്ഞ പെരുമ്പളയിലും കോളിയടുക്കത്തും ബേടകത്തും യുഡിഎഫിന് വിജയിച്ചു. കോളിയടുക്കത്ത് സിപിഎമ്മിലെ ശോഭയെ 95 വോട്ടുകൾക്ക് രതിബാലചന്ദ്രൻ വിജയിച്ചു. 40 വർഷമായി സിപിഎം ഭരിക്കുന്ന വാർഡാണ് കോളിയടുക്കം.