സുപ്രഭാതം ദിനപത്രത്തിൽ വീണ്ടും എല്‍.ഡി.എഫ് പരസ്യം

മലപ്പുറത്ത് പത്രം കത്തിച്ചത് തർക്കം രൂക്ഷമാക്കി

Update: 2024-04-24 02:58 GMT

കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിൽ വീണ്ടും എല്‍.ഡി.എഫ് പരസ്യം. കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് പരസ്യം വന്നത് സമസ്ത അണികൾക്കിടയിൽ വ്യാപക വിമർശത്തിനിടയായിരുന്നു. മലപ്പുറത്ത് പത്രം കത്തിച്ചത് തർക്കം രൂക്ഷമാക്കി. ചില സമസ്ത നേതാക്കളുടെ എല്‍.ഡി.എഫ് അനുകൂല പ്രസ്താവന തള്ളി സമസ്ത നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പത്രത്തിലും എല്‍.ഡി.എഫ് പരസ്യം വന്നത്. സമസ്ത പ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഇത് വീണ്ടും വലിയ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ ദിവസവും എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ച് പരസ്യം നൽകിയിരുന്നു. സുപ്രഭാതം പത്രത്തിന്‍റെ ഒന്നാം പേജിലാണ് എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചത്.'ന്യൂനപക്ഷ വിഭാഗങ്ങൾ രണ്ടാംകിട പൗരൻമാരാകും...ഇടതില്ലെങ്കിൽ... ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ' എന്നാണ് പരസ്യവാചകം. മുഖ്യമന്ത്രിയുടെ ഫോട്ടോ അടക്കമാണ് പരസ്യം പ്രസിദ്ധീകരിച്ചത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News