ജമാഅത്തെ ഇസ്‌ലാമിക്ക് എൽഡിഎഫ് അധികാരസ്ഥാനങ്ങൾ നൽകിയിട്ടുണ്ട്- എ.കെ. ബാലൻ
' കോൺഗ്രസ് നിലപാടല്ല അടൂർ പ്രകാശ് പറഞ്ഞതെങ്കിൽ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കണം '
Update: 2025-12-09 07:26 GMT
പാലക്കാട്: ജമാഅത്തെ ഇസ്‌ലാമിക്ക് എൽഡിഎഫ് അധികാരസ്ഥാനങ്ങൾ നൽകിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. തങ്ങളെ പിന്തുണക്കുമ്പോൾ ഉണ്ടായിരുന്ന നിലപാടല്ല ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്പോൾ ഉള്ളതെന്നും എ.കെ. ബാലൻ പറഞ്ഞു. പിണറായി ആഭ്യന്തരമന്ത്രിയായതിനലാണ് വർഗീയ കലാപങ്ങൾ ഉണ്ടാകാത്തത്. ദിലീപിനെതിരെ വേട്ടയാടരുതെന്ന് മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഓർമ്മയില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരവകുപ്പ് ജമാഅത്തിന്റെ കൈകളിലാകുമെന്നും എ.കെ. ബാലൻ പറഞ്ഞു.
അടൂർപ്രകാശിന്റെ നിലപാടാണോ കോൺഗ്രസിനുള്ളതെന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം. കോൺഗ്രസ് നിലപാടല്ല അടൂർ പ്രകാശ് പറഞ്ഞതെങ്കിൽ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് അടൂർ പ്രകാശിനെ ഒഴിവാക്കണമെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു.