കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നത് ലീഗ്; കോടിയേരി

കേരളത്തിലെ കോൺഗ്രസിന്റെ ഹൈകമാൻഡ് ലീഗ് ആണ്. അവരാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നത്

Update: 2021-12-12 14:47 GMT
Editor : abs | By : Web Desk

മുസ്ലിം ലീഗാണ് കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ കുമ്മനം പ്രതികരിച്ചത് ഇതുകൊണ്ടാണ്. ലീഗും ബിജെപി യും തമ്മിൽ രൂപപ്പെട്ടു വരുന്ന ധാരണയുടെ ഭാഗമാണ് ഇതെന്നും കോടിയേരി പറഞ്ഞു. സിപിഐഎം കണ്ണൂർ ജില്ല സമ്മേളനത്തിന്റെ സമാപന പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

''കേരളത്തിൽ ഇടതു വിരുദ്ധ സഖ്യം രൂപീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. വഖഫിന്റെ പേര് പറഞ്ഞു മതം അപകടത്തിൽ എന്ന പ്രചരണം നടത്തുകയാണ് ലീഗ്. കേരളത്തിലെ കോൺഗ്രസിന്റെ ഹൈകമാൻഡ് ലീഗ് ആണ്. അവരാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നത്.'' കോടിയേരി പറഞ്ഞു.

Advertising
Advertising

റിയാസും വീണയും തമ്മിൽ നടന്നത് നിയമനുസൃത വിവാഹമാണ്. ബോധപൂർവ്വമാണ് അതേ കുറിച്ച് ലീഗ് നേതാവ് വ്യഭിചാരം എന്ന് വിശേഷിപ്പിച്ചത്. സകല തെറിയും പറഞ്ഞ ശേഷം പിറ്റേന്ന് ക്ഷമ പറയുന്നതിൽ അർത്ഥമില്ല. വേദിയിൽ ഇരുന്ന കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ഈ പ്രസംഗത്തെ തടഞ്ഞില്ല. ഈ നേതാക്കളുടെ ചരിത്രം ഒക്കെ നമുക്ക് അറിയാം. പക്ഷെ, അതൊന്നും നമ്മൾ വിളിച്ച് പറയുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

''റിയാസിൻറേത് വിവാഹമല്ല, വ്യഭിചാരമാണെന്ന ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായിയുടെ കോഴിക്കോട്ടെ വഖഫ് സമ്മേളനത്തിലെ പ്രസംഗം വിവാദമായിരുന്നു.  അതേ സമയം  അപകീർത്തിപ്പെടുത്തുന്ന രീതിയിലുളള പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതൃത്വം രംഗത്ത് എത്തിയിരുന്നു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News