മുട്ടിൽ മരംമുറി: തടികൾ പരിശോധിക്കാൻ കമ്മീഷനംഗമെത്തിയത് പ്രതിക്കൾക്കും അഭിഭാഷകനുമൊപ്പം അവരുടെ വാഹനത്തിൽ

കേസിൽ പ്രതിയായ ജോസുകുട്ടി അഗസ്റ്റിനും അഭിഭാഷകനുമൊപ്പമാണ് കമ്മീഷനംഗം വയനാട് കുപ്പാടി ടിംബർ ഡിപ്പോയിലെത്തി തടികൾ പരിശോധിച്ചത്

Update: 2023-10-21 07:47 GMT

വയനാട്: മുട്ടിൽ മരംമുറി കേസിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ അഡ്വ. മിനി മാത്യു വനംവകുപ്പ് പിടിച്ചെടുത്ത തടികൾ പരിശോധിച്ചു. പ്രതികളുടെ ഹരജിയെ തുടർന്നാണ് കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. കേസിൽ പ്രതിയായ ജോസുകുട്ടി അഗസ്റ്റിനും അഭിഭാഷകനുമൊപ്പമാണ് കമ്മീഷനംഗം വയനാട് കുപ്പാടി ടിംബർ ഡിപ്പോയിലെത്തി തടികൾ പരിശോധിച്ചത്.

വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടി തടികൾ സംരക്ഷണമില്ലാതെ നശിക്കുന്നുവെന്ന പ്രതികളുടെ ഹരജിയിലാണ് നിജസ്ഥിതി പരിശോധിക്കാൻ കൽപറ്റ ജില്ലാ കോടതി ഏകാംഗ കമ്മീഷനെ നിയോഗിച്ചത്. കുപ്പാടിയിലെ വനംവകുപ്പിന്റെ ഡിപ്പോയിൽ ഇന്നലെ മൂന്ന് മണിയോടെ എത്തിയ കമ്മീഷനംഗം അഡ്വ. മിനി മാത്യു രേഖകൾ പഠിച്ച് തടികൾ ഒരോന്നായി പരിശോധിച്ചു. റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.

Advertising
Advertising

നിഷ്പക്ഷമായ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കേണ്ട കമ്മീഷനംഗം മരംമുറി കേസിലെ പ്രതിക്കൾക്കും അഭിഭാഷകനുമൊപ്പം അവരുടെ വാഹനത്തിലാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധന വേളയിൽ മുഴുവൻ ഇവർ കമ്മീഷനൊപ്പം ഉണ്ടായിരുന്നു. പരിശോധന റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കമ്മീഷൻ തടയാൻ ശ്രമിക്കുകയും വിഡിയോ പകർത്തിയാൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസിലെ പ്രതികളോടൊപ്പം കമ്മീഷനംഗം യാത്രചെയ്യുന്നതും കോടതി നിർദേശമില്ലാതെ മാധ്യമങ്ങളെ തടയുന്നതും ദുരൂഹതയുണർത്തുന്നതാണെന്നാണ് ആക്ഷേപം.


Full View

The legal commission appointed by the court in the Muttil tree felling case examined the timber seized by the forest department.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News