എൽജിബിടിക്യു ആശയങ്ങൾ പീഡോഫീലിയയിലേക്ക് വികസിക്കും; എം.കെ മുനീർ

'LGBGTQ പ്ലസ് പ്ലസ് എന്ന് പറയുന്നത് ഭാവിയിൽ അതിൽ പീഡോഫിലീക്കായ ആളുകളുടെ 'പി' ചേർക്കാനാണ്'

Update: 2022-10-23 01:46 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: എൽജിബിടിക്യു ആശയങ്ങൾ പീഡോഫീലിയയിലേക്ക് വികസിക്കുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി എം.കെ.മുനീർ. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെ.എച്ച്.എസ്.ടി.യു സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിനിടെ പോക്‌സോ നിയമം സംബന്ധിച്ച തന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് മുനീറിന്റെ പ്രസ്താവന.

'ആൺകുട്ടികളുമായുള്ള ലൈംഗിക ബന്ധത്തിൽ പ്രായവും സമ്മതവും വിഷയമല്ല എന്ന് വിശ്വസിക്കുന്ന സമൂഹം രാജ്യത്ത് വളർന്ന് വരികയാണ്. എൽജിബിടിക്യുയുടെ കൂട്ടത്തിലേക്ക് നാളെ പീഡോഫീലിക് ആയ ആളുകളുടെ 'പി' കൂടി ചേർക്കുമെന്ന് താൻ ഉറച്ചുവിശ്വസിക്കുന്നുവെന്നും മുനീർ പറഞ്ഞു.ജെൻഡർ ന്യൂട്രാലിറ്റി മുന്നോട്ടു പോയാൽ പോക്‌സോക്കെന്ത് പ്രസക്തിയെന്ന തന്റെ ചോദ്യത്തിന് വ്യക്തത വരുത്തുക കൂടിയായിരുന്നു മുനീര്‍.

Advertising
Advertising

കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ കേരള ഹയർസെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയൻ ന നടത്തിയ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ.എൻ.എ ഖാദർ, അമൃത്.ജി.കുമാർ, അബ്ദുൽ ജലീൽ പാണക്കാട് തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ സംസാരിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News