'ജനുവരി 22ന് ദീപം തെളിയിക്കുക, രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്'; ഉണ്ണി മുകുന്ദൻ

ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.

Update: 2024-01-18 13:41 GMT

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും വീടുകളിലും പരിസരങ്ങളിലും ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി നടൻ ഉണ്ണി മുകുന്ദൻ. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും നടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണെന്ന് അഭിപ്രായപ്പെട്ട ഉണ്ണി മുകുന്ദൻ, ജയ്ശ്രീറാം പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

രാമക്ഷേത്ര പ്രതിഷ്ഠാ മുഹൂര്‍ത്തതില്‍ എല്ലാ വിശ്വാസികളും ഭവനങ്ങളില്‍ ദീപം തെളിയിക്കണമെന്ന ആവശ്യവുമായി നേരത്തെ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവർ രം​ഗത്തെത്തിയിരുന്നു.

Advertising
Advertising

ഇതേ ആവശ്യവുമായി നേരത്തെ ഗായിക കെ.എസ് ചിത്രയും രംഗത്തുവന്നിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനം എല്ലാവരും രാമനാപം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര ആവശ്യപ്പെട്ടത്. ഇത് വിവാദമാവുകയും ചെയ്തിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് വീടുകളില്‍ ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി പൊതുജനങ്ങൾ ആരും അയോധ്യയിലേക്ക് വരേണ്ടതില്ലെന്നും പറഞ്ഞിരുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം 

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News