മൂലമറ്റത്തെ ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു: സംസ്ഥാനത്ത് ലോഡ്ഷെഡിങ്

ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടങ്ങി

Update: 2021-08-12 16:53 GMT

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവർത്തനം നിര്‍ത്തിവെച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായി.

ഇന്ന് രാത്രി 7.30ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടങ്ങി. അതുവരെ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉണ്ടാവും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസാണ് വിവരം അറിയിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News