കോഴിക്കോട്ടെ മലയോര മേഖലയില്‍ ശക്തമായ മഴ; കാരശ്ശേരി, മാവൂർ, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്

Update: 2025-06-27 03:16 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ കാരശ്ശേരി ,മാവൂർ ,കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാലങ്ങൾക്ക് അംഗൻവാടികൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്  അവധി (വെള്ളിയാഴ്ച) പ്രഖ്യാപിച്ചു.  

അതേസമയം,ശക്തമായ മഴ തുടരുന്നതിനാല്‍ എറണാകുളം,തൃശൂർ ,ഇടുക്കി ,വയനാട് , കോട്ടയം,പാലക്കാട്,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട് പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News