ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക: പൊതുജനാഭിപ്രായം തേടി കോണ്‍ഗ്രസ്

ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരമാവധി നിര്‍ദേശങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും

Update: 2024-01-17 15:35 GMT

എ.ഐ.സി.സി ആഹ്വാനപ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടി കെ.പി.സി.സി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി മാനിഫെസ്റ്റോ കമ്മിറ്റി അംഗവുമായ ഡോ. ശശി തരൂര്‍ എം പി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ ജനുവരി 21ന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് പൊതുജനാഭിപ്രായങ്ങളും നിർദേശങ്ങളും കേള്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.

വ്യക്തികള്‍, സംഘടനകള്‍, യുവജനങ്ങള്‍, വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാം. ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരമാവധി നിര്‍ദേശങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജനകീയ മാനിഫെസ്റ്റോ ആയിരിക്കും കോണ്‍ഗ്രസിന്റേതെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News