രക്ഷിച്ചവരെ നേരിൽ കാണാൻ അവരുടെ വീട്ടിൽ പോകുമെന്ന് എം.എ യൂസഫലി

എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു. വന്ന് ഒരൊറ്റ ഇടി, അത് മാത്രമെ ഓർമയുള്ളൂ- എം.എ യൂസഫലി പറഞ്ഞു

Update: 2021-06-08 16:08 GMT
Editor : rishad | By : Web Desk

ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷിച്ചവരെ നേരിൽ കാണാൻ അവരുടെ വീട്ടിൽ പോകുമെന്ന് എം.എ യൂസഫലി. ഒരു മാസം കൂടി കഴിഞ്ഞാലെ നാട്ടിലേക്ക് പോകാനാകൂ, നാട്ടിലെത്തിയാൽ രക്ഷിച്ചവരെ നേരിൽ കാണാൻ പോകുമെന്നും അവരോടുള്ള നന്ദി പ്രകടിപ്പിക്കുമെന്നും യൂസഫലി പറഞ്ഞു. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യൂസഫലി തന്റെ കടപ്പാട് അറിയിച്ചത്.

അവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസ് സ്റ്റേഷനിൽ പോകും. ആ ഇൻസ്‌പെക്ടറെ കാണും അവിടെയുണ്ടായിരുന്ന ആളുകളെ കാണും അതെല്ലാം കടമയാണെന്നും ആ സമയത്ത് എന്നെ സഹായിച്ച എല്ലാവരുടെയും വീട്ടിൽ പോയി നന്ദി അറിയിക്കുമെന്നും എം.എ യൂസഫലി പറഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു. പൈലറ്റിനും അറിയില്ലായിരുന്നു. വന്ന് ഒരൊറ്റ ഇടി, അത് മാത്രമെ ഓർമയുള്ളൂ. വീണു കഴിഞ്ഞപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് അറിയുന്നത്. നിറയെ ചെളിയും വെള്ളവും ഉള്ള പ്രദേശമായിരുന്നു അവിടം. ഹെലികോപ്ടറിന്റെ ചക്രം മുഴുവൻ താഴ്ന്നുപോയെന്നും എം.എ യൂസഫലി പറഞ്ഞു.

Advertising
Advertising

എല്ലാവരുടെയും പ്രാർത്ഥനയും സ്‌നേഹവും എനിക്ക് ലഭിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കൾ, അവരുമായി ബന്ധപ്പെട്ടവരൊക്കെ തന്റെ ആരോഗ്യവിവരം അന്വേഷിച്ചു. അതൊക്കെ വലിയ സ്‌നേഹവും സന്തോഷവുമാണെന്നും യൂസഫലി പറഞ്ഞു. കഴിഞ്ഞ ഏപ്രലിലാണ് എം.എ യൂസഫലി യാത്ര ചെയ്ത ഹെലികോപ്ടർ അപകടത്തില്‍ പെട്ടത്. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്‌. ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.


Full View


Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News