'മുസ്‌ലിംകളും ക്രൈസ്തവരും അന്ന് രാജ്യത്തിന് ഭീഷണി ആയിരുന്നെന്നാണോ ബിഷപ്പ് പറയുന്നത്?'; വിചാരധാരയെ ന്യായീകരിച്ച പാംപ്ലാനിയോട് എം. സ്വരാജ്

ഇന്ത്യയിൽ നിന്ന് മേൽപ്പറഞ്ഞ വിഭാഗങ്ങളെ തുടച്ചുനീക്കണമെന്ന് പറയുന്നതിൽ ഒരു കുഴപ്പവും തോന്നുന്നില്ലേ എന്നും സ്വരാജ് ചോദിക്കുന്നു.

Update: 2023-04-11 14:39 GMT

കോഴിക്കോട്: ക്രൈസ്തവരെയും മുസ്‌ലിംകളെയും കമ്യൂണിസ്റ്റുകാരേയും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാന്നു പറയുന്ന ആർ.എസ്.എസ് ആചാര്യൻ ​എം.എസ് ​ഗോൾവാർക്കറുടെ വിചാരധാരയെ ന്യായീകരിച്ച് രം​ഗത്തെത്തിയ തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റം​ഗം എം. സ്വരാജ്. വിചാരധാരയിൽ പറയുന്നത് അന്നത്തെ സാഹചര്യമാണെന്നായിരുന്നു ബിഷപ്പ് പാംപ്ലാനിയുടെ വാദം. ഫേസ്ബുക്കിലൂടെയാണ് സ്വരാജിന്റെ വിമർശനം.

വിചാരധാരയെ ന്യായീകരിക്കുകയാണ് ബിഷപ്പ്. അന്ന് മുസ്‌ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും രാജ്യത്തിന് ഭീഷണി ആയിരുന്നുവെന്നാണോ ബിഷപ്പ് പറയുന്നതെന്നും ഇന്ത്യയിൽ നിന്ന് മേൽപ്പറഞ്ഞ വിഭാഗങ്ങളെ തുടച്ചുനീക്കണമെന്ന് പറയുന്നതിൽ ഒരു കുഴപ്പവും തോന്നുന്നില്ലേ എന്നും സ്വരാജ് ചോദിക്കുന്നു. ഇന്ന് സാഹചര്യം മാറി എന്നാണോ പറയുന്നത്.

Advertising
Advertising

നാളെ (2023 ഏപ്രിൽ 12) ബോംബെയിലെ ആസാദ് മൈതാനത്ത് ഒരു മഹാ പ്രതിഷേധറാലി നടക്കാൻ പോവുകയാണ്. ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകൾ ഒന്നുചേർന്ന് നടത്തുന്ന വൻ പ്രതിഷേധം എന്തിനാണെന്ന് ബിഷപ്പ് അറിയാതിരിക്കാൻ ഇടയില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് 79 ക്രൈസ്തവ സഭകൾ സംയുക്തമായി ഡൽഹിയിൽ മഹാസമരം നടത്തിയതും ബിഷപ്പ് അറിഞ്ഞിട്ടുണ്ടാവും.

രാജ്യമാകെ ക്രൈസ്തവ ആരാധനാലയങ്ങൾ തകർക്കപ്പെടുകയും വിശ്വാസികളെ വേട്ടയാടുകയും ചെയ്യുന്നത് ആർഎസ്എസ് ഭീകരവാദികളാണ്. ഇന്ത്യയൊന്നടങ്കം വർ​ഗീയ ഭീകരതയ്ക്കെതിരെ പോരാടാനായി അണിനിരക്കേണ്ട സമയമാണിത്. തകർക്കപ്പെട്ട പള്ളികളുടെ അവശിഷ്ടങ്ങളെയും കൊന്നുതള്ളപ്പെട്ട വിശ്വാസികളുടെ ശവശരീരങ്ങളെയും സാക്ഷിയാക്കിയാണ് ബിഷപ്പിന്റെ ഇന്നത്തെ പ്രസ്താവന.ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണം എന്ന് മാത്രമേ പറയാനൂള്ളൂ എന്നും സ്വരാജ് കൂട്ടിച്ചേർത്തു.

ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്നും അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണെന്നും ആ സാഹചര്യങ്ങളെ മനസിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. റബ്ബറിന്റെ വില 300 രൂപയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹയിക്കാമെന്ന ബിഷപ്പ് പാംപ്ലാനിയുടെ പരാമർശം വിവാദമായിരുന്നു.

കഴിഞ്ഞദിവസം ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസിന്റെയും എ.പി അബ്ദുല്ലക്കുട്ടിയുടെയും എന്‍. ഹരിദാസിന്റെയും നേതൃത്വത്തില്‍ പാംപ്ലാനിയെ ബിഷപ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരധാര ഓർമിപ്പിച്ച് പലരും രം​ഗത്തെത്തിയത്. 

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാതൃഭൂമിയിലെ വാർത്ത ശരിയാണെങ്കിൽ വിചാരധാരയെ ന്യായീകരിക്കുകയാണ് ബിഷപ്പ്.

അന്നത്തെ സാഹചര്യം പോലും !.

"അന്ന് " മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും രാജ്യത്തിന് ഭീഷണി ആയിരുന്നുവെന്നാണോ ബിഷപ്പ് പറയുന്നത്?

ഇന്ത്യയിൽ നിന്ന് മേൽപ്പറഞ്ഞ വിഭാഗങ്ങളെ തുടച്ചുനീക്കണമെന്ന് പറയുന്നതിൽ ബിഷപ്പിന് ഒരു കുഴപ്പവും തോന്നുന്നില്ലേ ?

ഇന്ന് സാഹചര്യം മാറി എന്നാണോ ?

നാളെ (2023 ഏപ്രിൽ 12 ) ബോംബെയിലെ ആസാദ് മൈതാനത്ത് ഒരു മഹാ പ്രതിഷേധ റാലി നടക്കാൻ പോകുകയാണ്.

ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകൾ ഒന്നു ചേർന്ന് നടത്തുന്ന വൻ പ്രതിഷേധം എന്തിനാണെന്ന് ബിഷപ്പ് അറിയാതിരിക്കാൻ ഇടയില്ല.

ഏതാനും ദിവസങ്ങൾക്കു മുമ്പ് 79 ക്രൈസ്തവ സഭകൾ സംയുക്തമായി ഡൽഹിയിൽ മഹാസമരം നടത്തിയതും ബിഷപ്പ് അറിഞ്ഞിട്ടുണ്ടാവും.

രാജ്യമാകെ ക്രൈസ്തവ ആരാധനാലയങ്ങൾ തകർക്കപ്പെടുകയും വിശ്വാസികളെ വേട്ടയാടുകയും ചെയ്യുന്നത് RSS ഭീകരവാദികളാണ്. രാഷ്ട്രീയാധികാരമാണ് അക്രമികളുടെ പിൻബലം.

മുമ്പേ തീരുമാനിച്ചുറപ്പിച്ചു നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കുകയാണവർ.

ഇന്ത്യയൊന്നടങ്കം വർഗ്ഗീയ ഭീകരതയ്ക്കെതിരെ പോരാടാനായി അണിനിരക്കേണ്ട സമയമാണിത്.

തകർക്കപ്പെട്ട പള്ളികളുടെ അവശിഷ്ടങ്ങളെയും

കൊന്നുതള്ളപ്പെട്ട വിശ്വാസികളുടെ ശവശരീരങ്ങളെയും സാക്ഷിയാക്കിയാണ് ബിഷപ്പിന്റെ ഇന്നത്തെ പ്രസ്താവന.

ഒന്നേ പറയാനുള്ളൂ

ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണം.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News