കുംഭമേള വൈറല്‍ താരം എവിടെ?; രണ്ടുദിവസമായിട്ടും കണ്ടെത്താനാകാതെ മധ്യപ്രദേശ് പൊലീസ്, അന്വേഷണം വഴിമുട്ടി

മധ്യപ്രദേശ് പൊലീസ് ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യവുമായി കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാൻ ഒരുങ്ങുകയാണ് പെൺകുട്ടി.

Update: 2026-04-17 06:50 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയെയും ഭർത്താവ് ഫർമാൻ ഖാനെയും കണ്ടെത്താൻ കഴിയാതെ മധ്യപ്രദേശ് പൊലീസ്. പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കാനാണ് വനിതാ എസ്ഐ ഉൾപ്പെടുന്ന അഞ്ചംഗ പൊലീസ് സംഘത്തിൻ്റെ നീക്കം.അതിനിടെ മധ്യപ്രദേശ് പൊലീസ് ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യവുമായി കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാൻ ഒരുങ്ങുകയാണ് പെൺകുട്ടി.

പെൺകുട്ടിക്ക് പ്രായം 16 വയസ്സ് മാത്രമേ ഉള്ളൂ എന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫർമാന്‍ ഖാൻ തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. കൊച്ചിയിൽ രണ്ടുദിവസമായി തുടരുന്ന സംഘത്തിന് പെൺകുട്ടിയെയോ ഫർമാൻ ഖാനെയോ കണ്ടെത്താനായിട്ടില്ല.

Advertising
Advertising

ഫർമാന്‍ ഖാന്റെ സുഹൃത്തിനെ തേടി തൃക്കാക്കരയിലെത്തിയെങ്കിലും കണ്ടെത്തിയില്ല. കൊച്ചിയിലെ വിവിധ ഇടങ്ങളിലും വനിത എസ്ഐ ഉൾപ്പെടുന്ന സംഘം അന്വേഷണം നടത്തി.  പെൺകുട്ടി എവിടെയെന്നത് സംബന്ധിച്ച് വ്യക്തതയില്ല എന്ന വിവരമാണ് കേരള പൊലീസും കൈ മാറിയത്. മാത്രമല്ല ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഈ മാസം 20 വരെ ഹൈക്കോടതി വിലക്കുമുണ്ട്. ഈ സാഹചര്യത്തിൽ മധ്യപ്രദേശ് പൊലീസിൻ്റെ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്.

അന്വേഷണത്തിൻ്റെ ഭാഗമായി ഇരുവരും ഹാജരാകണം എന്ന നിർദേശമാണ് മധ്യപ്രദേശ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. അതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ച പെൺകുട്ടി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാനാണ് തീരുമാനം.തങ്ങൾക്കെതിരെ മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണം എന്നാവശ്യപെട്ട് നിയമ നടപടി സ്വീകരിക്കാനാണ് നീക്കം.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News