മട്ടാഞ്ചേരിയില്‍ വീട്ടമ്മയിൽ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസ്; മുഖ്യപ്രതി പിടിയില്‍
മുംബൈ സ്വദേശി സന്തോഷിനെയണ് പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയത്
Update: 2025-09-28 07:17 GMT
കൊച്ചി: മട്ടാഞ്ചേരിയിലെ വെർച്വൽ തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. മുംബൈ സ്വദേശി സന്തോഷിനെയണ് പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശിയായ വീട്ടമ്മയിൽ നിന്ന്2,88,10,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
മണി ലോൻഡറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് മുംബൈ തിലക് നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഉണ്ടെന്നും ഒഴിവാക്കാൻ പണം നൽകണമെന്നുമായിരുന്നു ആവശ്യം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 12 തവണകളായാണ് സംഘം പണം തട്ടിയത്. കേസിലെ മറ്റ് പ്രതികളും മുംബൈ സ്വദേശികളുമായ സാക്ഷി അഗർവാൾ, വിജയ് ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യൻ എന്നിവർക്കായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.