'ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ല വിഭജിക്കണം': കേരള മുസ്‌ലിം ജമാഅത്ത്

ജില്ലയുടെ അടിസ്ഥാന വികസനത്തിന് സൗകര്യപ്രദമായ രീതിയിൽ പുതിയ ജില്ലയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ കേരള സർക്കാർ മുന്നോട്ട് വരണമെന്നും മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി

Update: 2025-12-31 11:46 GMT
Editor : rishad | By : Web Desk

മലപ്പുറം: ജില്ലയുടെ സമ്പൂർണ്ണ വികസനത്തിന് ജനസംഖ്യാനുപാതികമായി പുതിയ ജില്ല അനിവാര്യമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്(കാന്തപുരം വിഭാഗം) മലപ്പുറം ജില്ലാ കമ്മിറ്റി. 

ജില്ലയുടെ അടിസ്ഥാന വികസനത്തിന് സൗകര്യപ്രദമായ രീതിയിൽ പുതിയ ജില്ലയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ കേരള സർക്കാർ മുന്നോട്ട് വരണമെന്നും മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു.

മനുഷ്യർക്കൊപ്പം ' എന്ന ശീർഷകത്തിൽ ജനു.1 മുതൽ 16 വരെ നടക്കുന്ന കേരളയാത്രയുടെ പ്രചാരണ സന്ദേശയാത്ര മലപ്പുറം കൊണ്ടോട്ടിയിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

Advertising
Advertising

'ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം. 2011ലെ കണക്കനുസരിച്ച് 42 ലക്ഷം ജനങ്ങളുണ്ട്. ഒരു കലക്ടറുടെ കീഴിലാണ്. അതുപോലെ ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യംപോലുമില്ലാത്ത ഒരു മെഡിക്കൽ കോളജിന് കീഴിലാണ് ജില്ല. യഥാർഥത്തിൽ പത്തനംതിട്ടയെ അപേക്ഷിച്ച് മലപ്പുറം ജില്ലയെ നാലെണ്ണെങ്കിലും ആക്കണം'-അദ്ദേഹം പറഞ്ഞു. 

'ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾക്ക് ആഴ്ചയിൽ വാഹനങ്ങൾ മാറിമാറി വാങ്ങാൻ ഫണ്ടുണ്ട്. ഇപ്പോൾ ഉപയോഗിക്കുന്ന വാഹനം അരക്കോടിയുടേതാണെങ്കിൽ ഇനി മൂന്ന് കോടിയുടേത് വാങ്ങാൻ ഫണ്ടിന്റെ പ്രശ്‌നമില്ല. പത്തനംതിട്ടയിൽ പതിനൊന്ന് ലക്ഷം ആളുകളാണ്. അവിടെ ഒരു മെഡിക്കൽ കോളജും ഒരു കലക്ടറുമുണ്ട്. തിരുവനന്തപുരത്ത് പോലും 33 ലക്ഷം ആളുകളാണ് ഉള്ളൂ. മലപ്പുറത്ത് 42 ലക്ഷം മനുഷ്യന്മാരാണ്'- അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ ജാതി മത ഭേദമന്യേയുള്ള നാല്പത്തിയഞ്ച് ലക്ഷത്തിലധികം മനുഷ്യരെ മുഖവിലക്കെടുക്കാൻ സർക്കാർ തയ്യാറാകണം. ജില്ലയിലെ പ്രധാന പട്ടണങ്ങളും ടൗണുകളും ബന്ധിപ്പിച്ച് പ്രത്യേകിച്ച് രാത്രിയിലും പകലിലും കെഎസ്ആർടിസി ബസ് സർവീസ് അടിയന്തിരമായി തുടങ്ങി സാധാരണക്കാർക്ക് യാത്രാ സൗകര്യമൊരുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

watch video 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News