വടക്കാഞ്ചേരിയിൽ ട്രെയിനിൽ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്ക്
യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി
Update: 2025-08-18 06:12 GMT
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ട്രെയിനിൽ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്ക്. ഇന്ന് രാവിലെയാണ് യുവാവിനെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപം അവശനിലയിൽ നാട്ടുകാർ കണ്ടത്. യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ട്രെയിനിന്റെ വാതിലിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.