പൊതുമേഖല സ്ഥാപനങ്ങളില്‍ ഓഡിറ്റ് നിര്‍ബന്ധമാക്കി; കര്‍ശന നിര്‍ദേശവുമായി വ്യവസായ മന്ത്രി

നടപ്പിലാക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെക്കും

Update: 2022-01-29 01:06 GMT
Advertising

പൊതുമേഖല സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശങ്ങളുമായി വ്യവസായ വകുപ്പ്. പൊതുമേഖല സ്ഥാപനങ്ങളില്‍ ഓഡിറ്റ് നിര്‍ബന്ധമാക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിര്‍ദേശം നല്‍കി. സമയബന്ധിതമായി ഓഡിറ്റിങ് പൂർത്തിയാക്കാത്ത സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെക്കും.

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വാർഷിക ഓഡിറ്റ് നടത്തണം. ഡിസംബർ മാസത്തിന് മുൻപ് വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടണമെന്നും വ്യവസായ മന്ത്രി പി രാജീവ് നിര്‍ദേശം നല്‍കി. പൊതുമേഖല സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥ അവലോകനം ചെയ്യാന്‍ വിളിച്ച യോഗത്തിലായിരുന്നു വകുപ്പ് മന്ത്രിയുടെ നിര്‍ദേശം.

സമയബന്ധിതമായി ഓഡിറ്റിങ് പൂർത്തിയാക്കാത്ത സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടറുടെയും ധനകാര്യ വിഭാഗം മേധാവിയുടെയും ഏപ്രിൽ മാസം മുതൽ ശമ്പളം തടഞ്ഞുവെക്കും. കഴിഞ്ഞ വര്‍ഷം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കും. ഓഡിറ്റ് റിപ്പോർട്ട് കുടിശ്ശിക വരുത്തിയ 11 സ്ഥാപനങ്ങളെ അവലോകനം ചെയ്ത്, കുടിശ്ശിക തീർപ്പാക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. ഓരോ പൊതുമേഖലാ സ്ഥാപനത്തിലേക്കും, എല്ലാ മാസവും ഉണ്ടാകുന്ന വരവുചിലവ് കണക്കുകൾ മാസാവസാനം തയ്യാറാക്കി, മാനേജിംഗ് ഡയറക്ടറും ധനകാര്യ വകുപ്പ് മേധാവിയും അംഗീകരിക്കണം. വർഷാവസാനം വാർഷിക പ്രൊവിഷണൽ അക്കൗണ്ട് തയ്യാറാക്കുന്ന സംവിധാനം നടപ്പിൽ വരുത്താനും യോഗം തീരുമാനിച്ചു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News