'ക്യാബിനറ്റ് റാങ്കോടെ നോർക്ക വൈസ് ചെയർമാൻ പദവി വേണം'; ക്യാബിനറ്റ് പദവി വൈകുന്നതിൽ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ച് മാണി സി. കാപ്പൻ

മുസ്‌ലിം ലീഗിനും ഫോർവേഡ് ബ്ലോക്കിനും ക്യാബിനറ്റ് പദവി നൽകിയപ്പോൾ തന്നെ മറന്നുപോയോയെന്നും മാണി ചോദിക്കുന്നു

Update: 2026-11-15 02:56 GMT

തിരുവനന്തപുരം: ക്യാബിനറ്റ് പദവി ലഭിക്കുന്നത് വൈകുന്നതിൽ അതൃപ്തി അറിയിച്ച് പാലാ എംഎൽഎ മാണി സി. കാപ്പൻ. മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് മാണി സി കാപ്പൻ അതൃപ്‌തി അറിയിച്ചത്. ക്യാബിനറ്റ് റാങ്കോടെ നോർക്ക വൈസ് ചെയർമാൻ പദവി വേണമെന്നാണ് മാണി സി കാപ്പന്റെ ആവശ്യം. മുസ്‌ലിം ലീഗിനും ഫോർവേഡ് ബ്ലോക്കിനും ക്യാബിനറ്റ് പദവി നൽകിയപ്പോൾ തന്നെ മറന്നുപോയോയെന്നും മാണി സി. കാപ്പൻ ചോദിക്കുന്നു.

മാണി സി. കാപ്പനെതിരെ ബോംബേ കോടതിയിൽ നിന്നുണ്ടായ ഒരു നിയമനടപടിയാണ് പദവി ലഭിക്കാൻ കാലതാമസം നേരിടാൻ കാരണമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, മേൽകോടതിയിൽ നിന്ന് തനിക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചിട്ടും എന്തുകൊണ്ട് നിയമനം വൈകുന്നുവെന്നാണ് അദ്ദേഹം തിരിച്ചു ചോദിക്കുന്നത്.

Advertising
Advertising

പാലാ പോലുള്ള ഒരു മണ്ഡലത്തിൽ ഘടകകക്ഷിയുടെ പ്രമുഖ നേതാവിനെ പരാജയപ്പെടുത്തിയത് വലിയ നേട്ടമാണെന്നും, അത് പരിഗണിച്ച് തനിക്ക് പദവി നൽകുമെന്നായിരുന്നു യുഡിഎഫ് നേരത്തെ ഉറപ്പ് നൽകിയിരുന്നതെന്നുമാണ് അദ്ദേഹം മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചിരിക്കുന്നത്.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News