മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; ഒരാൾകൂടി പിടിയിൽ

നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് കസ്റ്റഡിയിലെടുത്തത്.

Update: 2022-03-31 03:42 GMT

മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലര്‍ അബ്ദുൽ ജലീലിന്‍റെ കൊലപാതകത്തിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് മർദനമേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭയിലെ ലീഗ് കൗൺസിലർ അബ്ദുൽ ജലീൽ മരിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ നഗരസഭാ പരിധിയിൽ തുടരുകയാണ്. 

ചൊവ്വാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാർഡ് മെമ്പറുമായ അബ്ദുൽ ജലീലിനെ ആക്രമിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്നായിരുന്നു ആക്രമണം. മഞ്ചേരി സ്വദേശികളായ അബ്ദുള്‍ മജീദും, ഷുഹൈബുമാണ് ആക്രമണത്തിന് പിന്നില്‍. മജീദിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Advertising
Advertising

തലയിലും, നെറ്റിയിലും മുറിവേറ്റ അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടായിരുന്നു മരണം. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി സെൻട്രൽ ജുമാ മസ്ജിദിൽ ഉച്ചയോടെ അബ്ദുൽ ജലീലിന്റെ മൃതദേഹം ഖബറടക്കും. 

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News