'മരക്കാർ' തിയറ്റർ റിലീസിനില്ല, ഫിലിം ചേംബർ ഭാരവാഹികളും ഫിയോക്കും നടത്തിയ ചർച്ച പരാജയം

നേരത്തേ 'മരക്കാർ' തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞിരുന്നു

Update: 2021-10-30 14:03 GMT
Editor : Nisri MK | By : Web Desk
Advertising

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ തിയറ്റർ റിലീസിനില്ല. ഫിലിം ചേംബർ ഭാരവാഹികള്‍ ഫിയോക്കുമായും സിനിമയുടെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരുമായും നടത്തിയ ചർച്ച പരാജയപ്പെട്ടു.നേരത്തേ മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞിരുന്നു.

എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്താല്‍ തനിക്ക് വലിയൊരു തുക പ്രതിഫലം ലഭിക്കുമെന്നും സമാനമായ രീതിയില്‍ മിനിമം ഗ്യാരന്‍റിയെങ്കിലും നല്‍കണമെന്നുമായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്നു ചേര്‍ന്ന ഫിയോക് എക്സിക്യൂട്ടീവ് യോഗം ഫിലിം ചേംബറിനെ അറിയിക്കുകയായിരുന്നു. മറ്റു വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാണെന്നും 10 കോടി രൂപ അഡ്വാന്‍സ് ആയി നല്‍കാമെന്നും ഫിയോക് അറിയിച്ചു. പക്ഷേ, ഫിലിം ചേംബർ ഭാരവാഹികളും ആന്‍റണി പെരുമ്പാവൂരുമായും നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. 

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News