അനിൽ ആൻ്റണിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പെന്ന് മറിയാമ്മ ഉമ്മൻ

എ.കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനേയും കുടുംബത്തെയും ഇറക്കിയാണ് യുഡിഎഫ് പ്രതിരോധം

Update: 2024-04-06 00:52 GMT

പത്തനംതിട്ട:ചാണ്ടി ഉമ്മനെപ്പോലെ അനിൽ ആൻ്റണിയോടും അമ്മ മനസ്സാണെന്ന് മറിയാമ്മ ഉമ്മൻ. എന്നാൽ അനിൽ ആൻറണിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനേയും കുടുംബത്തെയും ഇറക്കിയാണ് യുഡിഎഫ് പ്രതിരോധം.

പ്രചാരണ രംഗത്ത് ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ നിലനിർത്തുക.അനിൽ ആൻ്റണിയെ പോലെ നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോകും എന്ന പ്രചാരണത്തിന് തടയിടുക. ഇതിനായി ഉമ്മൻചാണ്ടിയുടെ കുടുംബത്തെ പ്രചാരണത്തിൻ്റെ മുൻനിരയിൽ കൊണ്ടുവരികയാണ് യുഡിഎഫ് .രാഷ്ട്രീയം പറയാനില്ലെന്ന് പറഞ്ഞ മറിയാമ്മ പോലും കൃത്യമായി രാഷ്ട്രീയം പറഞ്ഞു.ഉമ്മൻചാണ്ടിയുടെ ഉറ്റ സുഹൃത്തിൻ്റെ മകൻ അനിൽ ആന്റണി ബിജെപ്പിക്കായി മത്സരിക്കുമ്പോൾ മറിയാമ്മ ഉമ്മന് എന്താണ് പറയാൻ ഉള്ളതെന്നായിരുന്നു കൗതുകം.

അടുത്ത ദിവസങ്ങളിലെ ആന്റോ ആൻറണിയുടെ പര്യടനങ്ങളിൽ അച്ചു ഉമ്മനും , മരിയ ഉമ്മനുമെല്ലാമാണ് താര പ്രചാരകർ.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News