മഹാരാജാസിലെ മാർക്ക് ലിസ്റ്റ് വിവാദം: അധ്യാപകന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

സൈബർ ആക്രമണത്തിനെതിരെ അധ്യാപകൻ വിനോദ് കുമാർ കല്ലോനിക്കൽ നൽകിയ പരാതിയിലാണ് കേസെടുത്തത്

Update: 2023-06-16 07:38 GMT
Editor : Lissy P | By : Web Desk

കൊച്ചി: മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട സൈബർ ആക്രമണത്തിനെതിരെ അധ്യാപകൻ വിനോദ് കുമാർ കല്ലോനിക്കൽ നൽകിയ ഹരജിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ പൊലീസാണ് ഐ.പി.സി 506, 210 വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. സൈബർ പൊലീസിന്റെ കൂടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിൽ മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാർ കല്ലോനിക്കൽ ഗൂഡാലോചന നടത്തി എന്നായിരുന്നു ആരോപണം. 

Advertising
Advertising




Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News