മാസപ്പടി വിവാദം ഉന്നയിച്ച് മാത്യു കുഴൽനാടൻ; മൈക്ക് ഓഫാക്കി സ്പീക്കർ

എന്തും വിളിച്ചുപറയേണ്ട വേദിയല്ലെന്ന പറഞ്ഞ് സ്പീക്കർ കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു

Update: 2023-08-10 12:40 GMT

തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിച്ച്  കോൺഗ്രസ്  എം.എൽ.എ മാത്യു കുഴൽ നാടൻ. വിഷയത്തിൽ നിന്ന് സർക്കാറിന് ഒളിച്ചോടാൻ കഴിയില്ലെന്ന് കുഴൽനാടൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്ക പരിഹാര ബോർഡിന്റെ ഉത്തരവ് മാത്യു വായിച്ചുതുടങ്ങിയതോടെ സ്പീക്കർ ഇടപെട്ടു. 

എന്തും വിളിച്ചുപറയേണ്ട വേദിയല്ലെന്ന പറഞ്ഞ് സ്പീക്കർ കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്തു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ പറഞ്ഞു. നിങ്ങൾ ആരെയാണ് ഭയപ്പെടുന്നതെന്ന് മാത്യു കുഴൽനാടനും ചോദിച്ചു. സഭയ്ക്ക് പുറത്ത് കുഴല്‍നാടന്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. 

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News