കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം: വിതരണക്കാരെ ചർച്ചയ്ക്ക് വിളിച്ച് ആശുപത്രി അധികൃതർ

മരുന്ന് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ വൈകുന്നത് മീഡിയവൺ വാർത്തയാക്കിയിരുന്നു

Update: 2025-01-18 10:01 GMT

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമത്തിൽ വിതരണക്കാരെ ആശുപത്രി അധികൃതർ ചർച്ചയ്ക്ക് വിളിച്ചു. ശനിയാഴ്ച വൈകീട്ട് നാലിനാണ് ചർച്ച. മരുന്ന് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ വൈകുന്നത് മീഡിയവൺ വാർത്തയാക്കിയിരുന്നു.

ആശുപത്രിയിലേക്ക് മരുന്ന് നൽകുന്നത് വിതരണക്കാർ നിർത്തിയിട്ട് ഒമ്പത് ദിവസമായിട്ടുണ്ട്. സെപ്റ്റംബർ വരെയുള്ള കുടിശ്ശിക ലഭിക്കണമെന്നാണു വിതരണക്കാർ ആവശ്യപ്പെടുന്നത്. സമരത്തെ തുടർന്ന് മെയ് പകുതി വരെയുള്ള തുക നൽകിയിട്ടുണ്ട്.

80 കോടിയിലേറെ കുടിശ്ശികയുണ്ടെന്നാണു വിവരം. ഇതു പൂർണമായും അടച്ചുതീർത്താലേ മരുന്നു വിതരണം പുനരാരംഭിക്കൂവെന്നാണ് വിതരണ കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്.

Advertising
Advertising

മരുന്ന് ക്ഷാമം ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികൾക്കു തിരിച്ചടിയായിരിക്കുകയാണ്. മിക്ക മരുന്നുകളും പുറത്തുനിന്ന് വലിയ വില കൊടുത്ത് വാങ്ങുകയാണു ചെയ്യുന്നത്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News