തൊഴിലുറപ്പ് നിയമം; ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധം

Update: 2025-12-22 01:45 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധം . തൊഴിലവകാശം എന്നത് ഭേദഗതി ചെയ്ത നിയമത്തിനെതിരെയാണ് പ്രതിഷേധം.

പാർലമെന്‍റിന്‍റെ ഇരുസഭകളിലും കനത്ത പ്രതിഷേധത്തിനിടെ പാസാക്കിയ ബില്ലിന് ഇന്നലെ രാഷ്ട്രപതി അംഗീകാരം നൽകി. മഹാത്മാഗാന്ധിയുടെ പേര് വെട്ടി മാറ്റിയ നിയമം ഇനി വി ബി ജി റാം ജി എന്നാണ് അറിയപ്പെടുക. സംസ്ഥാന സർക്കാറുകൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നതാണ് പുതിയ നിയമം.

തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ജന്തർമന്ദറിൽ ആദ്യ സമരത്തിനാണ് ശ്രമം. സമരത്തിന് ഡൽഹി പൊലീസ് അനുമതി ആദ്യഘട്ടത്തിൽ നിഷേധിച്ചെങ്കിലും വരുംദിവസങ്ങളിൽ നിയന്ത്രണത്തോടെ അനുവദിക്കണമെന്നുമാണ് പ്രതീക്ഷ. കേരളത്തിൽ ശക്തമായ സമരത്തിന് ആസൂത്രണം ചെയ്യുകയാണ് യുഡിഎഫ് നേതൃത്വം.

27ന് ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ ഭാവി സമരപരിപാടികൾ ആസൂത്രണം ചെയ്യും. തൊഴിലുറപ്പ് പദ്ധതിക്ക് കരട് തയാറാക്കിയ സാമ്പത്തിക ശാസ്‌ത്രജ്ഞൻ ജീൺ ഡ്രീസ് ഉൾപ്പെടെയുള്ളവർ ഇന്നത്തെ സമരത്തിൽ പങ്കെടുക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News