'വി. കുഞ്ഞികൃഷ്ണൻ്റേത് പൊട്ടക്കണക്ക്': കെ. കെ രാഗേഷ്

ടി.ഐ മധുസൂദനൻ്റെ വികസന മുന്നേറ്റ ജാഥയിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം

Update: 2026-02-14 08:25 GMT

കണ്ണൂർ: വി.കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത് പൊട്ടക്കണക്കാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ 40 ലക്ഷം ഓഫീസ് കെട്ടിട നിർമാണത്തിന് വകമാറ്റി.

വക മാറ്റിയ തുക തിരിച്ചുനൽകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ രണ്ടും ചേർത്തുള്ള കണക്കാണ് കുഞ്ഞികൃഷ്ണൻ അവതരിപ്പിച്ചതെന്നും കെ.കെ രാ​ഗേഷ്.

പാർട്ടി കമ്മീഷൻ അന്വേഷിച്ച് തള്ളിയ ആരോപണം മാധ്യമങ്ങളിലൂടെ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ എന്നും രാഗേഷ്. ടി.ഐ മധുസൂദനൻ്റെ വികസന മുന്നേറ്റ ജാഥയിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

Advertising
Advertising

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ലെന്ന് കെ.കെ രാഗേഷ് പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ ജനങ്ങളെയാകെ പ്രതിനിധീകരിക്കുന്നവരല്ല. വരവ് ചെലവ് കണക്കുകള്‍ പാര്‍ട്ടി കമ്മിറ്റിയിലാണ് അവതരിപ്പിക്കാറ്. പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും കെ.കെ രാഗേഷ് പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നെന്നും രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News