കോവിഡ് മഹാമാരിയിൽനിന്നുള്ള മോചനത്തിനായി പ്രാർഥിക്കുക - എം ഐ അബ്ദുൽ അസീസ്

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എല്ലാവർക്കും ഈദുൽ ഫിത്വർ ആശംസകൾ നേർന്നു

Update: 2021-05-12 12:52 GMT

ഒരു മാസക്കാലത്തെ വ്രതശുദ്ധിയിലൂടെ ആത്മീയ ഉയർച്ചയും ജീവിതവിശുദ്ധിയും കൈവരിച്ചവരുടെ ആഹ്ലാദമാണ് ഈദുൽ ഫിത്വർ എന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ചെറിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. മനുഷ്യ സമൂഹത്തിന് ജീവിതത്തെ കുറിച്ച് ആത്മ വിചാരണ നടത്താനും തിരുത്താനുമുള്ള ആഹ്വാനമാണ് ഓരോ റമദാനും നൽകുന്നത്. സഹജീവികളുടെ സുഖത്തിനും, സമാധാനത്തിനും വേണ്ടി പ്രവർത്തിക്കാനും പ്രയാസപ്പെടുന്നവരുടെ കൂടെ നിൽക്കാനും ചെറിയ പെരുന്നാൾ നിർദേശിക്കുന്നു.

കോവിഡിന്റെ പശ്ചാതലത്തിൽ ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡിനെ നിയന്ത്രിക്കാനുള്ള നടപടികളിൽ മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തും രൂക്ഷമായ സാഹചര്യമാണുള്ളത്. പ്രാർഥനയ്ക്ക് ഏറെ ഉത്തരം ലഭിക്കുന്ന പെരുന്നാൾ ദിനത്തിൽ ലോകത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കാൻ മുഴുവൻ വിശ്വാസികളോടും അമീർ ആഹ്വാനം ചെയ്തു.

Advertising
Advertising

ശാരീരിക അകലം പാലിച്ചും സഞ്ചാരങ്ങൾ ഒഴിവാക്കിയും സാമുഹിക ബന്ധങ്ങളെ ആശംസകളിലൂടെയും വിവരക്കൈമാറ്റങ്ങളിലൂടെയും ശക്തിപ്പെടുത്താനും ആഘോഷ സമയങ്ങളെ ഉപയോഗപ്പെടുത്തണം.

കോവിഡ് നിയന്ത്രണത്തിനായുള്ള നിർദേശങ്ങൾ പൂർണമായും പാലിക്കണം.

ലോകത്തെല്ലായിടത്തുമുള്ള വിമോചന സമരങ്ങളോടും മർദിതരോടും ഐക്യപ്പെടാനുള്ള സന്ദർഭമാണ് ഈദുൽ ഫിത്വർ. കഴിഞ്ഞ കുറേ വർഷങ്ങളായി ചെറിയ പെരുന്നാളിന് വിശ്വാസികളുടെ മനസിൽ അസ്വസ്ഥകൾ നിറക്കുകയാണ് ഫലസ്തീനിലെ ഇസ്രായേൽ അതിക്രമങ്ങൾ . ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടളോട് പ്രാർഥനാ പൂർവം ചേർന്നു നിൽക്കാനും പെരുന്നാൾ ദിനത്തിൽ സാധിക്കണമെന്നും അബ്ദുൽ അസീസ് പറഞ്ഞു. അദ്ദേഹം എല്ലാവർക്കും ഈദുൽ ഫിത്വർ ആശംസകൾ നേർന്നു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News