രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠ ഭരണഘടനയെന്ന് മന്ത്രി പി. പ്രസാദ്

''മണിപ്പൂരിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു, പൗരത്വം അപകടത്തിലാകുന്നു എന്ന് കരുതുന്നവരും രാജ്യത്തുണ്ട്''

Update: 2024-01-26 04:38 GMT

മന്ത്രി പി.പ്രസാദ്

ആലപ്പുഴ: ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്നും അതിന് മുകളിൽ ഒരു പ്രതിഷ്ഠക്കും സ്ഥാനമില്ലെന്നും മന്ത്രി പി.പ്രസാദ്.

മണിപ്പൂരിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു, പൗരത്വം അപകടത്തിലാകുന്നു എന്ന് കരുതുന്നവരും രാജ്യത്തുണ്ട്. ഈ ഭയങ്ങൾ മാറാൻ ഭരണഘടനയെ പ്രാണനാക്കി പ്രതിഷ്ഠിക്കണമെന്നും ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവർ ജനാധിപത്യത്തെ മാനിക്കാൻ ബാധ്യസ്ഥരാണെന്നും ആലപ്പുഴയിൽ റിപ്പബ്ലിക് ദിന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. 

അതേസമയം 75ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു.

Advertising
Advertising

തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. മലയാളത്തിലാണ് ഗവർണറുടെ സന്ദേശം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സംബന്ധിച്ചു. മുഖ്യമന്ത്രിയെ പേര് വിളിച്ചാണ് ഗവർണർ പ്രസംഗത്തിൽ അഭിസംബോധന ചെയ്തത്. പ്രസംഗത്തിലുടനീളം കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങൾ അദ്ദേഹം വിവരിച്ചു. ഇതോടൊപ്പം കേരളത്തെ വിമർശിക്കുകയും ചെയ്തു. കേരളം ആരോഗ്യകരമായ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News