കാട്ടാനക്കരികെ ദൗത്യസംഘം: മയക്കുവെടി ഉടന്‍, ബാവല കാടിനുള്ളിൽ വൻ സന്നാഹം, റോഡിലെ വാഹനങ്ങള്‍ തടഞ്ഞു

ദൗത്യസംഘം കാടുകയറിയുള്ള തിരച്ചിലാരംഭിച്ചു. നാല് കുംകിയാനകളും കൂടെ

Update: 2024-02-11 10:28 GMT

മാനന്തവാടി: വയനാട് മാനന്തവാടിയിൽ മധ്യവയസ്കന്റെ ജീവനെടുത്ത കാട്ടാന ബേലൂർ മക്നക്ക്  വേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കി വനംവകുപ്പ്. ദൗത്യസംഘം കാടുകയറിയുള്ള തിരച്ചിലാരംഭിച്ചു. ആനയുള്ള  സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ മയക്കുവെടിവെക്കും. 

ബാവലി - മണ്ണുണ്ടി വനാതിർത്തിക്കുള്ളിലാണ് നിലവിൽ ആനയുള്ളത്. തിരച്ചിലിന് നാല് കുംകിയാനകളുമുണ്ട്. ആനയുടെ റേഡിയോ കോളറിൽ നിന്ന് പുതിയ സിഗ്നൽ ലഭിച്ചു. ബാവലി മേഖലയിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി. 

കർണാടക - കേരള അതിർത്തിയായ ബാവലിയിൽ മുത്തങ്ങയിൽ നിന്നുള്ള നാല് കുംകിയാനകളെ എത്തിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ രാത്രി വരെ മാനന്തവാടി ചാലിഗദ്ദയിലെ ജനവാസ കേന്ദ്രത്തിൽ തുടർന്ന ബേലൂർ മക്ന പുലർച്ചെയോട് കൂടി വനമേഖലയിലേക്ക് കടക്കുകയായിരുന്നു. 

Advertising
Advertising

സ്ഥലവും സന്ദർഭവും അനുയോജ്യമായാൽ മയക്കുവെടി വെക്കാനാണ് തീരുമാനം. ആനയെ പിടികൂടാൻ വൈകുന്നുവെന്നാരോപിച്ച് ഇന്നും ജനങ്ങൾ രോഷാകുലരായി. മയക്കുവെടി വെക്കാതെ ആനയെ കാടുകയറ്റി വിടാൻ വനപാലകർ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

അതേസമയം കാട്ടിനകത്ത് കയറിയായാലും വെടിവെച്ച് കാട്ടാനയെ തളക്കാനാണ് തീരുമാനമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News