വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി മരിച്ച നിലയിൽ

തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്

Update: 2026-02-18 14:05 GMT

കല്‍പ്പറ്റ: വയനാട്ടില്‍ പീഡനത്തിന് ഇരയായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിവരം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പലതവണ കുട്ടി പീഡനത്തിനിരയായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടി കടുത്ത ശാരീരിക പീഡനമനുഭവിച്ചിരുന്നുവെന്ന വിവരം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. ഇതേതുടര്‍ന്ന്, അന്വേഷണം ആരംഭിച്ച പൊലീസ് ബന്ധുവും അയല്‍വാസിയുമായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News