പാലക്കാട്ട് അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭർത്താവ് ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഐശ്വര്യയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2023-07-25 15:28 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: ആലത്തൂരിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലാർകോട് കീഴ്പാടം സ്വദേശിനി ഐശ്വര്യ, മക്കളായ രണ്ടര വയസ്സുകാരി അനുഗ്രഹ, പത്തുമാസം പ്രായമുള്ള മകൻ ആരോമൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മേലാർകോട് സ്വദേശിനി ഐശ്യര്യയെയും രണ്ടു പിഞ്ചുകുട്ടികളെയും വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെന്മാറയിലെ ഭർതൃവീട്ടിൽ നിന്നാണ് മക്കളുമായി ഐശ്വര്യ സ്വന്തം വീട്ടിലേക്ക് എത്തിയത്. ഭർത്താവ് ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഐശ്വര്യയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂവരെയും ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യ എന്നതാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.  മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News