മകൾ ഫാത്തിമ നർഗീസിന്റെ ഇംഗ്ലീഷ് പ്രസംഗം പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങൾ- വൈറൽ വീഡിയോ

പാണക്കാട് സ്ട്രൈറ്റ്പാത്ത് സ്‌കൂളിൽ നടത്തിയ എസ്.ടോക്ക് 3.0 പരിപാടിയിലെ പ്രസംഗമാണ് തങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്

Update: 2023-02-25 14:18 GMT

Munavwarali Shihab Thangal, Fatima Nargis

പാണക്കാട്: മകൾ ഫാത്തിമ നർഗീസിന്റെ ഇംഗ്ലീഷ് പ്രസംഗം പങ്കുവച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മകൾ പഠിക്കുന്ന പാണക്കാട് സ്ട്രൈറ്റ്പാത്ത് സ്‌കൂളിൽ നടത്തിയ എസ്.ടോക്ക് 3.0 പരിപാടിയിലെ പ്രസംഗമാണ് തങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. മനുഷ്യരുടെ ജീവിത ലക്ഷ്യത്തെ കുറിച്ചാണ് ഫാത്തിമ നർഗീസ് സംസാരിച്ചത്. തന്റെ പിതാമഹനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയടക്കം സൂചിപ്പിച്ചായിരുന്നു പ്രസംഗം. ഒരു ജീവിതത്തിലൂടെ നിരവധി പേർക്ക് ജീവിതം നൽകാൻ തങ്ങൾക്ക് സാധിച്ചുവെന്ന് ഫാത്തിമ ഓർമിപ്പിച്ചു.

Advertising
Advertising
Full View

''നിങ്ങളുടെ കുട്ടി അവളുടെ വാക്കുകളിലൂടെയും ചിന്തകളിലൂടെയും നിങ്ങളെ അഭിമാനിപ്പിക്കുന്നതാണ് സന്തോഷം. പ്രവാചകൻ മുഹമ്മദ് നബി, മാർട്ടിൻ ലൂഥർ കിംഗ്, മദർ തെരേസ, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ തുടങ്ങിയ മഹത് വ്യക്തികളുടെ ജീവിതത്തെക്കുറിച്ച് എന്റെ മകൾ എസ്-ടോക്കിൽ സംസാരിച്ചപ്പോൾ ഞാൻ എന്റെ പിതാവിന്റെ ഓർമ്മകളിൽ മുഴുകി. ആഗോള പ്രഭാഷകരുടെ കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുകയാണ് എസ്-ടോക്കിലൂടെ സ്‌ട്രെയിറ്റ്പാത്ത് ലക്ഷ്യമിടുന്നത്' വീഡിയോക്കൊപ്പം മുനവറലി തങ്ങൾ കുറിച്ചു.

32000ത്തിലേറെ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ ലൈക്കും കമൻറും ചെയ്തിട്ടുണ്ട്.

Munavwarali Shihab Thangal shares daughter Fatima Nargis' English speech- viral video

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News