മുണ്ടക്കൈ ദുരന്തം: പരിക്കേറ്റവരുടെ തുടർ ചികിത്സക്ക് സൗകര്യമൊരുക്കും; കെ. രാജൻ

സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്ത ചികിത്സകൾക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു

Update: 2025-03-13 12:27 GMT
Editor : നബിൽ ഐ.വി | By : Web Desk

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ പരിക്കേറ്റവരുടെ തുടർ ചികിത്സക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ. രാജൻ. പരിക്കേറ്റവരുടെ തുടർ ചികിത്സക്ക് സൗകര്യമില്ലെന്ന മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ ഇടപെടൽ. തുടർചികിത്സക്ക് സൗകര്യമൊരുക്കുമെന്നും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്ത ചികിത്സകൾക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ശ്രദ്ധയിൽപ്പെടാത്ത കേസുകൾ ഉണ്ടെങ്കിൽ കലക്ടറെ അറിയിച്ചാൽ അടിയന്തര പരിഹാരം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റവരും നിത്യരോഗികളായി നേരത്തെ ദുരന്തമേഖലയിൽ കഴിഞ്ഞിരുന്നവരും തുടർ ചികിത്സക്ക് വകയില്ലാതെ ദുരിതത്തിലായ ഈ വാർത്ത ഫെബ്രുവരി 14നാണ് മീഡിയവൺ റിപ്പോർട്ട് ചെയ്തത്. നിനച്ചിരിക്കാത്ത നേരത്ത് ആർത്തലച്ചെത്തിയ പാറക്കൂട്ടങ്ങളില്‍ നിന്നും വന്‍മരങ്ങളില്‍ നിന്നും തലക്കു മുകളിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുമെല്ലാം ഗുരുതര പരിക്കേറ്റ നിരവധി പേർ പിന്നീടങ്ങോട്ട് സമാന അനുഭവങ്ങളുമായി രംഗത്തുവന്നു. കലക്ടറേറ്റിനു മുന്നിൽ ദുരന്തബാധിതർ ഇന്ന് നടത്തിയ സമരത്തിനിടയിലും ഇവർ ദുരിതം പങ്കുവെച്ചു. ഇതിനു പിന്നാലെയാണ് മീഡിയ വണ്ണിനോടുള്ള മന്ത്രിയുടെ പ്രതികരണം

അതേസമയം മുണ്ടക്കൈ ദുരിതബാധിതരുടെ പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.രാജനുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News