മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; തദ്ദേശ വകുപ്പ് മുഖ്യമന്ത്രിക്ക് ശിപാർശ കൈമാറി

2024ലാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ ഫ്ലാറ്റ് നിർമിച്ചത്

Update: 2026-09-30 04:58 GMT

കൊച്ചി: കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ഗുരുതരമായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ശിപാർശ നൽകി.

2024-ൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിർമാണ തകരാറുകൾ കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫ്ലാറ്റിൽ കനത്ത ചോർച്ചയുണ്ടായെന്നതടക്കം ചൂണ്ടിക്കാട്ടി താമസക്കാർ നിരന്തരം പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ വിഷയത്തിൽ കർശന നടപടിയിലേക്ക് കടക്കുന്നത്.

Advertising
Advertising

അപാകതകൾ വ്യക്തമായ പശ്ചാത്തലത്തിൽ ഫ്ലാറ്റിലെ താമസക്കാരെ പൂർണമായും അവിടെ നിന്ന് മാറ്റിപ്പാർപ്പിക്കാനാണ് നിലവിലെ തീരുമാനം. കൂടാതെ, മുണ്ടംവേലി സമുച്ചയത്തിന്റെ പുനരുപയോഗ സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്. കെട്ടിടം പൂർണമായി പൊളിച്ചുമാറ്റാതെ മറ്റ്‌ ആവശ്യങ്ങൾക്ക്, പ്രത്യേകിച്ച് ഏതെങ്കിലും സർക്കാർ ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്നകാര്യമാണ് തദ്ദേശ വകുപ്പ് ഇപ്പോൾ ആലോചിക്കുന്നത്.

Full View

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News