ഒരു വശത്ത് മരുന്ന് ക്ഷാമം, മറുവശത്ത് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകൾ; പ്രതിസന്ധിയിലായി രോഗികൾ

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് മാത്രം 722 കോടി രൂപയുടെ മരുന്നുകളാണ് ഇത്തരത്തിൽ സംഭരിച്ചിട്ടുള്ളത്

Update: 2026-09-30 04:25 GMT

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ആന്റിബയോട്ടിക്കുകളും ഹൃദ്രോഗ-പ്രമേഹ മരുന്നുകളും ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് വലിയ തോതിൽ ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിൽ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വിവിധ സംഭരണശാലകളിൽ 120 കോടിയിലധികം രൂപയുടെ മരുന്നുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തൽ. സംസ്ഥാനത്തെ 16 വെയർഹൗസുകളിലായാണ് കോടികളുടെ മരുന്നുകൾ ഉപയോഗശൂന്യമായോ അല്ലാതെയോ സൂക്ഷിച്ചിരിക്കുന്നത്.

ആശുപത്രികളിൽ മരുന്ന് കിട്ടാതെ രോഗികൾ വലയുമ്പോഴാണ് ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടേണ്ട മരുന്നുകൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് മാത്രം 722 കോടി രൂപയുടെ മരുന്നുകളാണ് ഇത്തരത്തിൽ സംഭരിച്ചിട്ടുള്ളത്. ഇതിൽ വലിയൊരു ഭാഗവും അത്യാവശ്യ മരുന്നുകളുടെ ഗണത്തിൽ പെടുന്നതല്ലെന്നാണ് കെഎംഎസ്സിഎൽ അധികൃതരുടെ വിശദീകരണം. എന്നാൽ, വിതരണം ചെയ്യാത്തതും കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കാത്തതുമായ നിരവധി മരുന്നുകൾ ഇതിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Advertising
Advertising

കൂടാതെ, കാലാവധി കഴിഞ്ഞ മരുന്നുകൾ പോലും വർഷങ്ങളായി വെയർഹൗസുകളിൽ നശിപ്പിച്ചുകളയാതെ സൂക്ഷിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. 2021 കാലം മുതലുള്ള കാലാവധി തീർന്ന മരുന്നുകൾ കണക്കുകളിൽ പെടാതെ മറ്റ് ഗോഡൗണുകളിൽ കിടക്കുന്നുണ്ട്. ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമാണെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുമ്പോഴും, ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് വിമർശനം ഉയരുന്നത്.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News