മുസ്‌ലിംലീഗ് ഉപാധ്യക്ഷൻ വി.കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

Update: 2021-09-24 10:20 GMT
Editor : abs | By : abs

കണ്ണൂർ: മുസ്‌ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വികെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 79 വയസ്സായിരുന്നു. കേരള ടെക്സ്റ്റയിൽസ് കോർപറേഷൻ ചെയർമാനായി ജോലി ചെയ്തിട്ടുണ്ട്. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനാണ്. നാൽപ്പതു വർഷമായി കണ്ണൂർ ജില്ലാ മുസ്‌ലിംലീഗിന്റെ ഭാരവാഹിത്വത്തിൽ ഉള്ള നേതാവാണ്.  

ഒ.കെ മുഹമ്മദ് കുഞ്ഞി, കേയി സാഹിബ്, ഇ.അഹമ്മദ്, സിപി മഹ്‌മൂദ് ഹാജി, എൻ.എ മമ്മുഹാജി തുടങ്ങിയ പഴയകാല ലീഗ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അബ്ദുൽ ഖാദർ മൗലവി കണ്ണൂരിലെ തലമുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News