'മുഖ്യമന്ത്രി വിളിച്ചു, പങ്കെടുത്തു'; നവകേരള സദസ്സിന്റെ പ്രഭാത സദസിനെത്തി മുസ്‍ലിം ലീഗ് നേതാവ്

പാലക്കാട് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യു. ഹൈദ്രോസാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തത്

Update: 2023-12-01 05:08 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്:  മുസ്‍ലിം ലീഗ് നേതാവ് നവകേരള സദസ്സിന്റെ പ്രഭാത സദസിനെത്തി. പാലക്കാട് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യു. ഹൈദ്രോസാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് പറഞ്ഞു.

'എൽ.ഡി.എഫല്ല, സർക്കാറാണ് വരുന്നത്. ജനങ്ങൾക്കുള്ള ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കാനാണ് വരുന്നത്. നവകേരള സദസ്സിൽ വരുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ഹൈദ്രോസ് മീഡിയവണിനോട് പറഞ്ഞു.

'മുഖ്യമന്ത്രിയാണ് പങ്കെടുക്കാനായി വിളിച്ചത്.  അതുകൊണ്ടാണ് വന്നത്. നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം പാര്‍ട്ടി ഞങ്ങളെ അറിയിച്ചിട്ടില്ല. എനിക്കെതിരെ നടപടിയെടുത്താലും ഇല്ലെങ്കിലും ഞാൻ ലീഗ് കാരൻ തന്നെയാണ്. അത് പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളോടുള്ള കടപ്പാടാണ്. അദ്ദേഹത്തിന്റെ കാലിന്റെ ചുവട്ടിൽ എപ്പോഴുമുണ്ടാകും...'ഹൈദ്രോസ് പറഞ്ഞു.  നവകേരള സദസ്സ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാർട്ടി നിര്‍ദേശം നല്‍കിയിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News