മുസ്‌ലിം ലീഗ് ഇടഞ്ഞുതന്നെ; അമ്പലപ്പുഴ സീറ്റിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന് ജില്ലാ നേതൃത്വം

കോൺഗ്രസ്, സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നും എ. എം നസീർ പറഞ്ഞു

Update: 2025-11-21 07:46 GMT

ആലപ്പുഴ: അമ്പലപ്പുഴ സീറ്റിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം. കോൺഗ്രസ്‌ ഒറ്റയ്ക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ യുഡിഎഫ് ആകില്ലെന്ന് മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ എ. എം നസീർ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. യുഡിഎഫിൽ ഐക്യം നിലനിർത്തണെമെന്നും എല്ലാവരും ചേരുമ്പോഴാണ് യുഡിഎഫ് ആകുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ സീറ്റ് അനുവദിക്കുമെന്നാണ് പ്രതീക്ഷ. ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന നേതൃത്വം പറയുന്നത് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം. എറണാകുളത്ത് ഒഴിച്ച് മറ്റെവിടെയും ലീഗിന് സീറ്റ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ലീഗ് പ്രവർത്തകർ കടുത്ത നിരാശയിലാണ്. ആലപ്പുഴയിൽ ധാരണയുടെ പുറത്ത് പലതവണ ഒഴിവായി കൊടുത്തിട്ടുണ്ട്. പുന്നപ്ര സീറ്റ് വേണമെന്നോ വേണ്ടെന്നോ പറഞ്ഞട്ടില്ല. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ മുന്നണി ചർച്ചകൾ കൃത്യമായ നടന്നട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും എ. എം നസീർ പറഞ്ഞു.

Full View

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News