ഗവർണർക്കെതിരെ പടയൊരുക്കത്തിന് സിപിഎം: 15ന് രാജ്ഭവൻ മാർച്ച്

രാജ്ഭവൻ മാർച്ച് നടക്കുന്ന അന്ന് തന്നെ ജില്ലാതലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.വി ഗോവിന്ദൻ

Update: 2022-11-06 11:59 GMT

തിരുവനന്തപുരം: ഗവർണർക്കെതിരെ പടയൊരുക്കത്തിന് സിപിഎം. ഈ മാസം 15ന് രാജ്ഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.

"വരുന്ന 15ാം തീയതി കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പരിപാടി നടക്കാൻ പോകുന്ന ദിവസമാണ്. ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരെ അടിസ്ഥാനപ്പെടുത്തി രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്തിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. രാജ്ഭവൻ മാർച്ച് നടക്കുന്ന അന്ന് തന്നെ ജില്ലാതലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ദേശീയ നേതാക്കളുൾപ്പടെ പരിപാടിയിൽ പങ്കെടുക്കും". എം.വി ഗോവിന്ദൻ പറഞ്ഞു.

Advertising
Advertising
Full View

ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന അഭിപ്രായം ആവർത്തിച്ച ഗോവിന്ദൻ വിജ്ഞാനമുള്ള സമൂഹത്തെ വാർത്തെടുക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്നും കൂട്ടിച്ചേർത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News