ലൈക്ക് കൂട്ടണം; മന്ത്രി എംവി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് പ്രൊമോഷൻ തേടി കുടുംബശ്രീ

69,000 പേർ മാത്രമാണ് എംവി ഗോവിന്ദന്റെ പേജ് ഫോളോ ചെയ്യുന്നത്.

Update: 2021-09-24 05:23 GMT
Editor : abs | By : abs

തിരുവനന്തപുരം: മന്ത്രി എംവി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്ക് തേടി കുടുംബശ്രീയുടെ സർക്കുലർ. മന്ത്രിയുടെ അക്കൗണ്ടിന് വേണ്ടത്ര ലൈക്കില്ലെന്നും ഫേസ്ബുക്ക് പേജിനെ പ്രാപ്തമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബശ്രീ ഡയറക്ടർ ജില്ലാ മിഷൻ കോഡിനേറ്റർമാർക്ക് അയച്ച സർക്കുലറിൽ പറയുന്നത്.

'തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും, സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ബഹു. മന്ത്രിയുടെ ഫേസ്ബുക്ക് പേജിനെ പ്രാപ്തമാക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് താത്പര്യപ്പെടുന്നു.' - എന്നാണ് സർക്കുലറിൽ ഉള്ളത്. സെപ്തംബർ 16നാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. 

Advertising
Advertising


69,000 പേർ മാത്രമാണ് എംവി ഗോവിന്ദന്റെ വ്യക്തിഗത പേജ് ഫോളോ ചെയ്യുന്നത്. അറുപത്തിനാലായിരത്തോളം ലൈക്കുമുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News