'ഇരുപത് സെക്കന്‍റ് കണ്ണടച്ചു പോയി'; നാട്ടിക അപകടത്തിന് കാരണം മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്സ്

വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു

Update: 2024-11-27 06:29 GMT

തൃശൂര്‍: നാട്ടിക ലോറി അപകടത്തിന് കാരണം മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്സിന്‍റെ മൊഴി. "ഇരുപത് സെക്കന്‍റ് കണ്ണടച്ചു പോയി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. നിലവിളി കേട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അലക്സ് മൊഴി നൽകി. അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ടു ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ദേശീയപാത നിർമാണത്തിനായി നാട്ടിക ജംഗ്ഷനിൽ വെച്ചിട്ടുള്ള ഡിവൈഡർ ഇടിച്ചു തകർത്ത് നിർമാണം നടക്കുന്ന റോഡിലേക്ക് വാഹനം കയറി. അപകടത്തിൽ പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആറുപേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

അപകടം നടന്ന 400 മീറ്ററിൽ അധികം ദൂരം ക്ലീനർ വാഹനം ഓടിച്ചു കൊണ്ടുപോയി. വഴി അവസാനിച്ചതോടെയാണ് മറ്റു മാർഗങ്ങളില്ലാതെ വണ്ടി നിർത്തിയത്. വാഹനം ഓടിച്ച ക്ലീനറുടെ അനാസ്ഥയാണ് അഞ്ചുപേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News