നൗഷാദ് തിരോധാന കേസ്: നൗഷാദിനെ കൊലപ്പെടുത്തിയതായി അഫ്‌സാന പറയുന്ന വീഡിയോ പുറത്ത്

കൊലപ്പെടുത്തിയ രീതി പൊലീസിന് കാണിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്

Update: 2023-08-01 15:23 GMT

പത്തനംതിട്ട: നൗഷാദ് തിരോധാന കേസിൽ നൗഷാദിനെ കൊലപ്പെടുത്തി എന്ന രീതിയിൽ അഫ്‌സാന വിവരിക്കുന്ന ദ്യശ്യങ്ങൾ പുറത്ത്. കൊലപ്പെടുത്തിയ രീതി പൊലീസിന് കാണിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കഴിഞ്ഞ വ്യാഴാഴ്ച അടൂർ പറക്കോട്ട് പരുത്തിപ്പാറയിലെ വീട്ടിൽ തെളിവെടുപ്പിനിടെ പകർത്തിയ ദൃശ്യങ്ങളാണിത്.

ജയിലിൽ നിന്ന പുറത്തിറങ്ങിയ ശേഷം അഫ്‌സാന കാണിച്ച മുഖത്തടക്കമുള്ള പാടുകൾ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ഈ ദ്യശ്യങ്ങളും ചോദ്യം ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അഫ്‌സാനയെ മർദിച്ചെന്ന പരാതിയിലുള്ള അന്വേഷണത്തെ വളരെയധികം സ്വാധീനിക്കുന്ന നിർണായകരമായ തെളിവായി ഈ വീഡിയോ മാറും.

Advertising
Advertising

എന്നാൽ മർദിച്ച് പറയിപ്പിച്ചതാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് അഫ്‌സാന. ക്രൂരപീഡനം നേരിട്ടുവെന്നും തനിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും അഫ്‌സാന പറഞ്ഞു. മർദനത്തിന്റെ വീഡിയോപുറത്തുവിട്ടിട്ടില്ല, പുറത്തു വിട്ടത് വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് പുറത്തു വിട്ടതെന്നും അഫ്‌സാന പറഞ്ഞു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News