നവകേരള സദസ്: പരിഹരിച്ചത് 7.4 ശതമാനം പരാതികള്‍ മാത്രം, ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ

46701 പരാതികൾ തീർപ്പാക്കിയതായി മലപ്പുറം കോഡൂർ സ്വദേശി എം.ടി മുർഷിദിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.

Update: 2024-01-15 04:44 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: നവകേരള സദസിൽ ഏഴ് ശതമാനം പരാതികൾ മാത്രമാണ് പരിഹരിച്ചതെന്ന് വിവരാവകാശ രേഖ. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള നവകേരള യാത്രയിൽ 633044 പരാതികളാണ് ലഭിച്ചത്. ഇതിൽ 46701 പരാതികൾ തീർപ്പാക്കിയതായി മലപ്പുറം കോഡൂർ സ്വദേശി എം. ടി മുർഷിദിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.

488586 പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയില്ല. പ്രത്യേക നിർദേശത്തിലൂടെയാണ് പരിഹാരം കാണാൻ കഴിയൂ . 6966 പരാതികൾ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്. മലപ്പുറം ജില്ലയിൽ 81477 പരാതികൾ ലഭിച്ചതിൽ 3978 എണ്ണത്തിനാണ് പരിഹാരം കണ്ടത്. നവകേരള സദസിൽ ലഭിച്ച പരാതികളിൽ വിവിധ വകുപ്പുകൾ ഫയൽ പരിശോധന തുടരുകയാണ്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News