'സജിതയെ ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തു എന്ന സംശയത്തില്‍'

നൂറിലധികം പൊലീസുകാർ പോത്തുണ്ടിയിലെ മലയോര മേഖലകളിൽ പരിശോധന നടത്തും

Update: 2025-01-28 04:18 GMT

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതത്തിൽ പ്രതി ചെന്താമരക്കായി തിരച്ചിൽ ഊർജിതം. നൂറിലധികം പൊലീസുകാർ പോത്തുണ്ടിയിലെ മലയോര മേഖലകളിൽ പരിശോധന നടത്തും. തമിഴ്നാട്ടിലെ പരിശോധന പൂർത്തിയായി.

കൊല്ലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്‌. സുധാകരന്‍റെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സുധാകരന്‍റെ ഭാര്യ സജിതയെ 2019ൽ ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തു എന്ന സംശയത്തെ തുടർന്നാണെന്നാണ് കണ്ടെത്തൽ. കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീ യാണെന്ന് ചെന്താമരയോട് ഒരു ജോത്സ്യൻ പറഞ്ഞിരുന്നു.

സജിതയെ കൊലപ്പെടുത്തിയ കേസിൽ 2022 മേയിലായിരുന്നു ചെന്താമര ജാമ്യത്തിലിറങ്ങുന്നത്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പാലക്കാട് സെഷൻസ് കോടതിയെ ഇയാൾ സമീപിച്ചു. ചെന്താമര നെന്‍മാറ സ്റ്റേഷൻ പരിധിയിൽ കയറിയാൽ ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന് പൊലീസ് റിപ്പോർട്ട് നൽകി. ഡ്രൈവറാണെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കോടതി അന്ന് ജാമ്യത്തിൽ ഇളവ് നൽകിയത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News