തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ സാരഥികൾ ഇന്ന് അധികാരമേൽക്കും
മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് 26ന് നടക്കും
Update: 2025-12-21 02:54 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്,ജില്ലാ പഞ്ചായത്ത്, നഗരസഭകൾ എന്നിവിടങ്ങളിൽ രാവിലെ പത്തിനും കോർപ്പറേഷനുകളിൽ പതിനൊന്നരക്കുമാണ് സത്യപ്രതിജ്ഞ ആരംഭിക്കുക.
നിലവിലെ ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് ഞായറാഴ്ച സത്യപ്രതിജ്ഞ തീയതി നിശ്ചയിച്ചത്. ഇന്നലെ കാലാവധി അവസാനിക്കാത്ത മലപ്പുറം ജില്ലയിലെ എട്ടു തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഡിസംബർ 22, 26 ജനുവരി 1, 16 തീയതികളിൽ നടക്കും.
നഗരസഭകളിലും കോർപ്പറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നാണ്.