നവജാത ശിശുവിനെ കപ്പത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍

കരച്ചില്‍ കേട്ട അയല്‍വാസികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്

Update: 2023-05-18 04:34 GMT
Editor : abs | By : Web Desk

പത്തനംതിട്ട: കവിയൂർ പഴമ്പള്ളിയിൽ കപ്പത്തോട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിനടുത്ത കപ്പത്തോട്ടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. 

കരച്ചില്‍ കേട്ട അയല്‍വാസികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞ് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നമില്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News